13/12/2024
തുർക്കിയിലെ ഇസ്താംബുളിൽനിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യേണ്ട നാനൂറോളം യാത്രക്കാർ ഒരു ദിവസമായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ബുധനാഴ്‌ചയാണ് ഇൻഡിഗോ വിമാനം ഇസ്താംബുളിൽനിന്ന് പുറപ്പെടേണ്ടിയിരുന്നത്. 39 മണിക്കൂർ പിന്നിട്ടിട്ടും, യാത്ര വൈകുന്നതിൻ്റെ കാരണം വിമാനക്കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുരിതാവസ്‌ഥ വിവരിച്ച് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു.