• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?

SAUDI NEWS

MOST POPULAR

UAE NEWS

യുഎഇയിലടക്കം പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യമല്ലാത്തതു കൊണ്ട് ജനങ്ങൾ കയർക്കുന്നില്ല': സുരേഷ് ഗോപി

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ടെലിഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.

QATAR NEWS

31/10/25

സർക്കാരിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകൾ തെരുവിൽ ആഹ്ലാദപ്രകടനം നടത്തുന്നു: മുഖ്യമന്ത്രി

ദോഹ ∙ വികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയതാണ് കഴിഞ്ഞ 9 വർഷത്തെ ഭരണ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷൻ 18 മാസം കുടിശികയായിരിക്കുമ്പോഴാണ് 2016ൽ തന്റെ സർക്കാർ അധികാരമേറ്റത്. കുടിശിക മുഴുവൻ കൊടുത്തു തീർക്കലായിരുന്നു മന്ത്രിസഭയുടെ ആദ്യ അജൻഡ. പിന്നീട് അതു വർധിപ്പിക്കാൻ തീരുമാനിച്ചു. 1600 രൂപവരെയായി. വീണ്ടും വർധിപ്പിച്ച് 2000 രൂപയാക്കി. കേരളം അതിദാരിദ്രരില്ലാത്ത സംസ്ഥാനമായതിൽ ക്ഷേമ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദോഹയിൽ സംഘടിപ്പിച്ച മലയാളോൽസവം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

OMAN NEWS

ഇന്ത്യൻ സ്‌കൂൾ ബൗഷറിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബൗഷറിൽ 77-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു. ഈ വർഷത്തെ റിപ്പബ്ലിക് ദിന പ്രമേയമായ ''വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ'' ആധാരമാക്കി, പ്രത്യേക അവതരണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

KUWAIT NEWS

ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

BAHRAIN NEWS

1/11/25

‘നൂറോളം വനിതാ ടീച്ചർമാർക്കിടയിലെ ഏക പുരുഷാധ്യാപകൻ;

പ്രവാസം ഒരുകാലത്തും എന്റെ സ്വപ്നമായിരുന്നില്ല. അധ്യാപനത്തോടുള്ള അടങ്ങാത്ത അഭിനിവേശം, എന്നെ കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ എത്തിച്ചു. എന്നാൽ, വിവാഹാനന്തരം എന്റെ ജീവിതത്തിന്റെ ക്യാൻവാസ് വലുതായി. അസമിലെയും പിന്നീട് അരുണാചൽ പ്രദേശിലെയും വന്യമായ ഭൂപ്രകൃതിയിലേക്ക് അധ്യാപകനായി ചേക്കേറി. ആറ് പച്ചക്കുന്നുകൾക്ക് നടുവിലെ സിയോം വാലി പബ്ലിക് സ്കൂളിലെ സേവനത്തിനിടയിലാണ്, തികച്ചും ആകസ്മികമായി പ്രവാസം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

KERALA NEWS

19/03/2026

കെ. സുധാകരന് സീറ്റ് ലഭിക്കാതെ; പുലർച്ചെ ചര്‍ച്ച നിരാശയിൽ അവസാനിച്ചു

ഡല്‍ഹി | കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതിയില്ല. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. ഈ തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും കേരളത്തിലെ സീറ്റുകളില്‍ അന്തിമ ധാരണയായില്ല. ചര്‍ച്ച പൂര്‍ത്തിയാക്കി കെപിസിസി അധ്യക്ഷന്‍ നാട്ടിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശനും പുലര്‍ച്ചെ നാല് മണിയോടെ കേരളത്തിലേക്ക് മടങ്ങും. കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ഥികളുമായി ഇന്ന് പട്ടികയിറങ്ങും. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. പെരുമ്പാവൂരില്‍ എല്‍ദോസിന് പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. കൊച്ചിയില്‍ വി ഡി സതീശന്‍ തന്റെ നോമിനിയായ മുഹമ്മദ് ഷിയാസിനു സീറ്റുറപ്പിച്ചു. ഉദുമ,പട്ടാമ്പി,പെരുമ്പാവൂര്‍,വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലെത്താന്‍ കഴിഞ്ഞില്ല. സമവായമാകാത്ത സീറ്റുകളിലെ തീരുമാനം ഖാര്‍ഗെയ്ക്ക് വിട്ടു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സുധാകരന്‍ കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങിയിരുന്നു. 90 സീറ്റുകളിലും സ്ഥാനാര്‍ഥികളായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. അഞ്ച് സീറ്റുകളില്‍ ആശയവിനിമയം തുടരുകയാണ്. ഇതില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. എംപിമാര്‍ മത്സരിക്കുന്നത് ലിസ്റ്റ് വരുമ്പോള്‍ അറിയാമെന്നും കെ സുധാകരനുമായി ഫോണില്‍ സംസാരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. താനല്ല സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പറയേണ്ടതെന്നായിരുന്നു ചര്‍ച്ച കഴിഞ്ഞ് പുറത്തേക്ക് വന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. എംപിമാര്‍ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ചര്‍ച്ചക്ക് ശേഷം പ്രതികരിച്ചു. തര്‍ക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. നാലഞ്ച് സീറ്റില്‍ ചര്‍ച്ച തുടരും. ബാക്കി സീറ്റുകളില്‍ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ എ ഐ സി സി പ്രഖ്യാപിക്കുമെന്നും നല്ല സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

INDIA NEWS

18/03/2026

പ്രതിരോധ മേഖലയിൽ ഇന്ത്യ ശക്തമാകുന്നു: 1,800 കോടി രൂപയുടെ ഡ്രോൺ നിർമ്മാണ പദ്ധതി

ന്യൂദൽഹി : പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിദേശ രാജ്യങ്ങളെ, പ്രത്യേകിച്ച് ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. 2030-ഓടെ ഇന്ത്യയെ ലോകത്തെ ഡ്രോൺ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഗവേഷണങ്ങൾക്കും ഡിസൈനുകൾക്കുമായി 600 കോടി രൂപയും, ഘടകഭാഗങ്ങളുടെ നിർമാണ പ്രോത്സാഹനത്തിനായി 1,200 കോടി രൂപയും പദ്ധതിയുടെ ഭാഗമായി നീക്കിവെക്കും. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) മാതൃകയിലാകും കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുക. നിലവിൽ ഇന്ത്യൻ ഡ്രോൺ വിപണിയിലെ ചെറുകിട കമ്പനികൾ പകുതിയിലധികം ഘടകഭാഗങ്ങളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഡ്രോണിന്റെ ചട്ടക്കൂടുകൾ (Airframes), മോട്ടോറുകൾ, ഫ്ലൈറ്റ് കൺട്രോളറുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമിക്കാൻ പ്രോത്സാഹനം നൽകുന്നത്. പ്രതിരോധ മന്ത്രാലയം ഉൾപ്പെടെ 12 മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. വൻകിട കമ്പനികൾക്കൊപ്പം ചെറുകിട സംരംഭകർക്കും സഹായം നൽകി ശക്തമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കൃഷി, അടിസ്ഥാന സൗകര്യ പരിശോധന, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഡ്രോൺ സാങ്കേതികവിദ്യയ്‌ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാനും വിളകളുടെ ആരോഗ്യം വിലയിരുത്താനും അതിർത്തി സുരക്ഷ ഉറപ്പാക്കാനും ഡ്രോണുകൾ വലിയ പങ്കുവഹിക്കും. കൂടാതെ, ദുർഘടമായ പ്രദേശങ്ങളിൽ മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ ലോജിസ്റ്റിക്സ് ലോജിസ്റ്റിക്സ് ഡ്രോണുകൾ സഹായിക്കും. ‘ഭാരത് ഡ്രോൺ സ്റ്റാക്ക്’ എന്ന പ്ലാറ്റ്‌ഫോമിന് കീഴിലുള്ള നിർമ്മാതാക്കൾ ഈ മാറ്റത്തിന്റെ പ്രധാന കരുത്താകും.നിലവിൽ 4,500 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ഡ്രോൺ വിപണി 2028-ഓടെ 1.66 ലക്ഷം കോടി രൂപയായി വളരുമെന്നാണ് കരുതപ്പെടുന്നത്. അദാനി ഡിഫൻസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ഐഡിയഫോർജ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ രംഗത്ത് സജീവമാണ്. തദ്ദേശീയമായി ഡ്രോണുകൾ വികസിപ്പിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിക്കുമെന്നും അന്താരാഷ്‌ട്ര വിപണിയിലേക്ക് ഡ്രോണുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

WORLD NEWS

19/03/2026

ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ നെതന്യാഹു: എക്സ് അക്കൗണ്ടിൽ പുതിയ വീഡിയോ

ടെൽ അവീവ്| ജീവിച്ചിരിക്കുന്നുവെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ തുടരെ തുടരെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നു. ഇറാൻ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളെ തള്ളുവാനാണ് പുതിയ വീഡിയോകൾ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുന്നത്. ഇത്തവണ ഇസ്റാഈലിലെ യു എസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് താൻ ജീവനോടെയുണ്ടെന്ന് നെതന്യാഹു ലോകത്തെ അറിയിക്കുന്നത്. തന്റെ ഓഫീസിൽ വെച്ച് ഹക്കബിക്കൊപ്പം നടന്നു വരുന്ന വീഡിയോയാണ് നെതന്യാഹു എക്സിൽ (X) പങ്കുവെച്ചത്. “നിങ്ങൾ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്താൻ ഡൊണാൾഡ് ട്രംപ് എന്നെ അയച്ചതാണ്” എന്ന് ഹക്കബി ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയിലുണ്ട്. “അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്” എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. മുൻപ് താൻ പുറത്തുവിട്ട വീഡിയോകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ആരോപണങ്ങളെയും അദ്ദേഹം തമാശരൂപേണ തള്ളി. തന്റെ കൈകൾ ഉയർത്തിക്കാണിച്ചുകൊണ്ട്, “ഞങ്ങൾക്ക് ഓരോ കൈയ്യിലും അഞ്ച് വിരലുകൾ വീതമുണ്ട്” എന്ന് അദ്ദേഹം പരിഹസിച്ചു. മുൻപത്തെ വീഡിയോകളിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉണ്ടായിരുന്നുവെന്നും അത് എ ഐ ഗ്ലിച്ച് (AI Glitch) ആണെന്നുമുള്ള പ്രചരണങ്ങളുണ്ടായിരുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ സംസാരിച്ചു. ഇസ്റാഈൽ ലക്ഷ്യമിടുന്ന ഇറാനിലെ മുതിർന്ന നേതാക്കളുടെ പട്ടിക അദ്ദേഹം വീഡിയോയിൽ പ്രദർശിപ്പിച്ചു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, ബസിജ് കമാൻഡർ ഗുലാംറേസ സുലൈമാനി എന്നിവരുടെ പേരുകൾ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യോമാക്രമണങ്ങളിൽ ഇവർ കൊല്ലപ്പെട്ടതിനെ സൂചിപ്പിച്ചായിരുന്നു ഇത്. ഇറാനെതിരായ പോരാട്ടത്തിൽ അമേരിക്ക നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ തിങ്കളാഴ്ച ഒരു കഫേയിൽ നിന്ന് കോഫി കുടിക്കുന്ന വീഡിയോയും പിന്നീട് ഒരു സ്ട്രീറ്റിലൂടെ നടക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ വധിച്ചുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്ന വീഡിയോയും ഇന്ന് നെതന്യാഹുവിന്റെ പേജിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോകളിൽ എല്ലാം നെറ്റിസൺസ് സംശയം പ്രകടിപ്പിക്കുകയാണ്. എ ഐ നിർമിത വീഡിയോകളാണ് നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുന്നതെന്ന് പല തെളിവുകൾ ചൂണ്ടിക്കാട്ടി നെറ്റിസൺസ് സമർഥിക്കുന്നുണ്ട്. എക്സിന്റെ ചാറ്റ്ബാേട്ടായ ഗ്രോക്കും വീഡിയോകൾ എ ഐ നിർമിതമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന നെതന്യാഹു എന്തുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല എന്ന ചോദ്യവും പ്രസക്തമാണ്.

BUSINESS NEWS

31/10/25

സ്വർണവില വീണ്ടും കൂടി

കൊച്ചി: തുടർച്ചയായി കുറഞ്ഞ സ്വർണവില വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയാണ് വില വർധിച്ചത്. ഇന്ന് രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായി. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

SPORTS NEWS

09/03/2026

ടി20 ലോകകപ്പിൽ സിക്‌സുകളുടെ മഴ, സഞ്ജു സാംസൺ പുതിയ ലോക റെക്കോർഡ്

സഞ്ജു സാംസൺ ഇപ്പോൾ ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരേയൊരു എഡിഷനിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 31 വയസ്സുള്ള വലതുകൈ ബാറ്റ്സ്മാനായ സഞ്ജു സാംസൺ, മാർച്ച് 5-ന് ഇംഗ്ലണ്ടിനെതിരെ നടന്ന സെമിഫൈനൽ മത്സരത്തിൽ രോഹിത് ശർമ്മയുടെ ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ റെക്കോർഡ് മറികടന്നു. തുടർന്ന് 2026 ടി20 ലോകകപ്പ് ഫൈനലിൽ, മാർച്ച് 8-ന് ഞായറാഴ്ച അഹമ്മദാബാദിൽ ന്യൂസിലാൻഡ് ദേശീയ ക്രിക്കറ്റ് ടീം ക്കെതിരെ നടന്ന. മത്സരത്തിൽ സഞ്ജു 8 സിക്‌സുകൾ നേടി. ഇതോടെ ഈ ലോകകപ്പിൽ അദ്ദേഹത്തിന്റെ മൊത്തം സിക്‌സുകളുടെ എണ്ണം 24 ആയി ഉയർന്നു. ലോകത്തിൽ ഇതുവരെ ഒരു കളിക്കാരനും ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് എന്ന പുരുഷന്മാരുടെ ഏറ്റവും ചുരുങ്ങിയ ഫോർമാറ്റിലുള്ള വലിയ ടൂർണമെന്റിന്റെ ഒരു എഡിഷനിൽ സഞ്ജു സാംസൺനെക്കാൾ കൂടുതൽ സിക്‌സുകൾ നേടാൻ കഴിഞ്ഞിട്ടില്ല. ടി20 ലോകകപ്പിലെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ സാംസന്റെ പിന്നാലെ ഫിൻ അലൻ ആണ്. ന്യൂസിലാൻഡ് ദേശീയ ക്രിക്കറ്റ് ടീംക്കായി 2026 ടി20 ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ ഫിൻ അലൻ 20 സിക്‌സുകൾ നേടിയിട്ടുണ്ട്.

PRAVASAM NEWS

ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ തന്ത്രപ്രധാന വിപണിയാകുന്നു; പുതിയ വ്യാപാരക്കരാർ ഉടൻ

ന്യൂഡൽഹി: വ്യാപാരമേഖലയിൽ ഇന്ത്യയുമായി കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ. ആഗോളവാണിജ്യമേഖല വ്യാപാരയുദ്ധങ്ങൾക്കും തീരുവ പ്രതിസന്ധിക്കുമിടെ കുരുങ്ങി കിടക്കുന്ന വേളയിൽ, ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ തന്ത്രപ്രധാന വിപണിയായി മാറാൻ പോകുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര കൂട്ടാളിയാകും ഗൾഫ് കോഓപറേഷൻ കൗൺസിൽ (GCC) എന്ന ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവ അടങ്ങുന്ന ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.