മേലാറ്റൂര്‍ എ.ഇ.ഒ ഓഫീസ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപയും ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 1 കോടി രൂപയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപയും ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് മെഷീനുകള്‍ വാങ്ങുന്നതിന് 8 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പി.ടി.എം ഗവ. കോളേജില്‍ വിവിധ പ്രവര്‍ത്തികള്‍ക്കായി 53 ലക്ഷം രൂപയും, മേലാറ്റൂര്‍, ചെറുകര മിനി സ്റ്റേഡിയ നവീകരണത്തിന് 75 ലക്ഷം രൂപയും കൊടി കുത്തിമല റോഡ് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു.
മണ്ഡലത്തിലെ 4 സ്‌കൂളുകള്‍ ബസ് അനുവദിച്ചതായും അദ്ദേഹം കണക്കുകളും വീഡിയോ, ചിത്രങ്ങളും സഹിതം അവതരിപ്പിച്ചു. ഓരോ വികസന പദ്ധ തികളുടെയും വീഡിയോകളും ചിത്രങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനും, കോളനികളുടെ പേര് മാറ്റുന്നതിനും വേണ്ടി നടത്തിയ ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ക്രിയ പദ്ധതി നടപ്പാക്കാനായതും ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിച്ചതും യുവാക്കളുടെ സംരംഭക സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതിനായി സ്‌കെയിലപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചതും ക്രിയോത്സവം, ക്രിയോണം, സദ്ഗ്രാമം പദ്ധതികളും വലിയ നേട്ടമാണെന്ന് എം.എല്‍.എ കണക്കുകളും തെളിവുകളും നിരത്തി പറഞ്ഞു. പ്രോഗ്രാം രണ്ടര മണിക്കൂര്‍ നീണ്ടു. വിവിധ മേഖലകളില്‍ നിന്നുള്ള ഗുണഭോക്താക്കളും ജ നപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുറുമാരായ ആയിശ മേക്കോട്ടില്‍, കളപ്പാടന്‍ ഹുസ്സയിന്‍, സുധ പി.എസ്, ഷഹീന ടീച്ചര്‍, എ.കെ. നാസര്‍ മാസ്റ്റര്‍, അഡ്വ. എ.കെ. മുസ്തഫ, സി. സുകുമാരന്‍, എ. ആനന്ദന്‍, അഡ്വ. എസ്. അബ്ദുസ്സലാം, നാലകത്ത് ഷൗക്കത്ത്, സി.കെ. ഹാരിസ്, കൊളക്കാടന്‍ അസീസ്, സുബൈര്‍ മാസ്റ്റര്‍ പി, പി.ടി. സക്കീര്‍ മാസ്റ്റര്‍, ഫാത്തിമ അന്‍ഷി പ്രസംഗിച്ചു.രാഷ്ട്രീയ വിശകലനം