13/12/2024
പാലക്കാട് കല്ലടിക്കോട് ലോറിയിടിച്ചു 4വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ വിമർശിച്ചു ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. റോഡ് നിർമാണത്തിൽ പാളിച്ചയുണ്ടെന്നു പരാതിയുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കും. ദേശീയപാത അതോറിറ്റി റോഡുകൾ നിർമിക്കുന്നതു ഗൂഗിൾ മാപ്പ് നോക്കിയാണ്. നാളെ അപകടസ്‌ഥലം സന്ദർശിക്കുമെന്നും ഗണേഷ് പറഞ്ഞു.
'എല്ലാ വളവുകളും നേരെയാക്കാൻ കഴിയില്ല; ഡ്രൈവർമാർക്ക് ഇനി വഴിയരികിൽ ബോധവൽക്കരണ കേന്ദ്രങ്ങൾ'
പാലക്കാട് അപകടമുണ്ടായ റോഡിൻ്റെ നിർമാണത്തിൽ പാളിച്ചയുണ്ടെന്നാണു പരാതി. ഇക്കാര്യം മന്ത്രി കെ കൃഷ്ണൻകുടിയും അറിയിച്ചിരുന്നു ഞാൻ നാളെ നേരിട്ടു