13/12/2024
സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിൻ്റെ ഫലമാണെന്നും ഇത്തരം പ്രവണതകൾ പരിഷ്കൃതസമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി, ധരിക്കുന്ന വസ്ത്രവും, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചതുമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബ കോടതിയുടെ നടപടിക്കതിരെ ചെങ്ങന്നൂർ സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.