13/12/2024
രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനങ്ങളിലൊന്നാണ് കുംഭമേള ആത്മീയതയ്ക്കും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്ന കുംഭമേളയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഒത്തുച്ചേരുന്നത്. 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന മഹാകുംഭമേളയ്ക്ക് ഒരുങ്ങുകയാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്. 2025 ജനുവരി 14നാണ് കുംഭമേളയ്ക്ക് തുടക്കം കുറിക്കുക.
ഫെബ്രുവരി 26 വരെ കുംഭമേള നീണ്ടുനിൽക്കുകയും ചെയ്യും. പുണ്യനദികൾ ഒത്തുച്ചേരുന്ന ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ച് ശരീരവും ആത്മാവും ശുദ്ധിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീർത്ഥാടകർ കുംഭമേളയ്ക്ക് എത്തുന്നത്. കുംഭമേളയുടെ പ്രാധാന്യത്തെപ്പറ്റിയും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളെപ്പറ്റിയും പരിശോധിക്കാം.