13/12/2024
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചു ബന്ധുവിനെ കൊല്ലാനായി കുവൈത്തിൽനിന്നു നാട്ടിലെത്തി പ്രവാസി.
കൊലപാതകത്തിനുശേഷം ആരുമറിയാതെ മടങ്ങുകയും ചെയ്തു.
ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലായിരുന്നു സംഭവം, ആഞ്ജനേയ പ്രസാദ് (35) എന്ന യുവാവാണു ശാരീരിക വെല്ലുവിളി നേരിടുന്ന ബന്ധു പി.ആഞ്ജനേയുലുവിനെ (59) കൊലപ്പെടുത്തിയത്.