16/12/2024
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ണൂരിൽ ഡി.എൻ.എ. പരിശോധനയ്ക്ക് ലഭിച്ച സാമ്പിളുകളിൽനിന്ന് 380 എണ്ണം തിരിച്ചറിയാനായില്ല. 431 പോസ്റ്റ്‌മോർട്ടം സാമ്പിളും 172 രക്തസാമ്പിളുമാണ് കണ്ണൂർ റീജണൽ ഫൊറൻസിക് സയൻസ് ലാബിൽ ലഭിച്ചത്. അതിൽ 223 പോസ്റ്റ്‌മോർട്ടം സാമ്പിളുകളാണ് തിരിച്ചറിഞ്ഞതെന്ന് വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിൽ ലാബ് വ്യക്തമാക്കി.