16/12/2024
ന്യൂഡൽഹി • ആൽബർട്ട് ഐൻസ്‌റ്റീനും എഡ്വിന മൗണ്ട് ബാറ്റനുമുൾപ്പെടെ ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്ര സർക്കാർ നെഹ്റുവിൻ്റെ കത്തുകൾ തിരികെ D നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയാണ് (പിഎംഎംഎൽ) രാഹുലിനോട് ആവശ്യപ്പെട്ടത്. സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം 2008ൽ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും അന്നുമുതൽ സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്യുന്ന കത്തുകളാണു തിരികെ ആവശ്യപ്പെട്ടത്