17/12/2024
ന്യൂഡൽഹി . പലസ്‌തീൻ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി ചാർലമെന്റിൽ എത്തിയതിനെ വിമർശിച്ച ബിജെപി നിലപാടിനെ ചോദ്യം ചെയ്ത‌് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ചോദിച്ച പ്രിയങ്ക ബിജെപിയുടേത് സാമ്പ്രദായിക പിത്യമേധാവിത്ത' നിലപാടാണെന്നും കുറ്റപ്പെടുത്തി
"ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്? സ്ത്രീ എന്തുധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീകൃത മനോനിലയുടെ ഭാഗമാണ്. ഞാൻ അതിനോട് യോജിക്കുന്നില്ല. എനിക്ക് ഇഷ്‌ടമുള്ളതു ധരിക്കും ബാഗുമായി ബന്ധപ്പെട്ടുള്ള എന്റെ നിലപാട് ഞാൻ വ്യക്‌തമാക്കിയതാണ് "- പ്രിയങ്ക പറഞ്ഞു