17/12/2024
പുത്തൂർ: കൊല്ലം കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാർത്തകളിൽ ഇടംനേടിയ 62 -കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ പുത്തൂർ കുളക്കടക്കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെയാണ് മരണവിവരം പുറത്തറിയുന്നത്. രാവിലെ ഏഴരയ്ക്ക് കടയിലേക്ക് പോയ മകൻ മനോജ്കുമാർ തിരികെ വന്നപ്പോഴാണ് വീട്ടിലെ അടുക്കളയോടു ചേർന്ന മുറിയിൽ ശ്യാമളയമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നാട്ടുകാർ ചേർന്ന് ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല