17/12/2024
മല്ലപ്പള്ളി: ട്രിപ്പ് മുടക്കിയതിൻ്റെ പിഴ അടയ്ക്കാൻ, സ്വന്തമായി ബസ് ഇല്ലാത്ത ആളിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് ലഭിച്ചു. പാടിമൺ പടപ്പനം പൊയ്കയിൽ പി. ജി.പദ്‌മകുമാറിനാണ് 7,500 രൂപ ഉടൻ അടയ്ക്കാൻ നിർദ്ദേശിച്ച് മല്ലപ്പള്ളി ജോയിൻ്റ് ആർ ടി ഓഫീസ് ഇ-ചെല്ലാൻ അയച്ചത്.
ടൈം ഷെഡ്യൂൾ പ്രകാരം 12 10-ന് മല്ലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് 12.30-ന് കറുകച്ചാലിൽ എത്തേണ്ടിയിരുന്ന കെ.എൽ 38 ഡി 8735 രജിസ്ട്രേഷനിലുള്ള 'തൈപ്പറമ്പിൽ' ബസ് മതിയായ കാരണം കൂടാതെ സർവീസ് മുടക്കി. ആനിക്കാട് റോഡരികിൽ യന്ത്രത്തകരാറുകൾ ഇല്ലാതെ നിർത്തിയിട്ടിരിക്കുന്നതായി കാണപ്പെട്ടു എന്നതാണ് പിഴ ചുമത്തുവാൻ ആസ്‌പദമായ കുറ്റകൃത്യം