18/12/2024
ചങ്ങനാശേരി • വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിഡോക്ടറിൽനിന്ന് പണം തട്ടിയെടുത്ത സംഘത്തിൻ്റെ നീക്കങ്ങൾ പൊളിച്ച് പൊലീസ് ചങ്ങനാശേരി സ്വദേശിയായ ഡോക്ടറിൽനിന്നാണ് പണം തട്ടിയെടുത്തത്. ഡോക്ടറുടെ നീക്കങ്ങളിൽ സംശയം തോന്നിയ ബാങ്കുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സംഘം വീട്ടിലെത്തുമ്പോൾ ഡോക്ടർ വെർച്വൽ അറസ്‌റ്റിലായിരുന്നു പൊലീസിനെ കണ്ടതും തട്ടിപ്പുകാരൻ സ്ക്രീനിൽ നിന്നു മുങ്ങി ഡോക്ടർ കൈമാറിയ 5 ലക്ഷംരൂപയിൽ 4.3 ലക്ഷം രൂപ വീണ്ടെടുക്കാനായി
ചങ്ങനാശേരി സ്വദേശിയായ ഡോക്‌ടർ അയച്ച പാഴഴ്സലിൽ നിന്നു നിരോധിത വസ്‌തുക്കൾ കണ്ടെത്തിയെന്നു പറഞ്ഞാണ് തട്ടിപ്പുസംഘം ഡോക്ടറെ വിഡിയോ കോൾ വിളിച്ചത്. സുപ്രീം കോടതിയിൽ നിന്നുള്ള വ്യാജ അറസ്‌റ്റ് രേഖകളും കാണിച്ചു. ഇതോടെ ഡോക്ടർ ഭയന്നു. തുടർന്ന് ഇവർ വിഡിയോ കോളിൽ തുടർന്നു. ഡോക്ടടറെ വെർച്വൽ അറസ്‌റ്റിലാണെന്നു സംഘം വിശ്വസിപ്പിച്ചു