• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പുതുവർഷത്തിൽ ചിറകുവിരിക്കാൻ രണ്ട് മലയാളി വിമാനക്കമ്പനികൾ; എയർ കേരളയും അൽ ഹിന്ദ് എയറും, റൂട്ടുകൾ ഇങ്ങനെ

18/12/2024



കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും (Air Kerala) അൽ ഹിന്ദ് എയറും (AlHind Air) 2025ന്റെ ആദ്യപകുതിയോടെ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിൽ കോഴിക്കോട് ആസ്‌ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന് കീഴിലെ അൽ ഹിന്ദ് എയറും പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ് 'കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾ' എന്ന സ്വപ്‌നം പുതുവർഷത്തിൽ സാക്ഷാത്കരിക്കാനൊരുങ്ങുന്നത്ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംരംഭകരായ അഫി അഹ്‌മദ്, ആയൂബ് കല്ലട എന്നിവരാണ് എയർ കേരളയുടെ സാരഥികൾ അഫി അഹ്‌മദ് ചെയർമാനും ആയൂബ് കല്ലട വൈസ് ചെയർമാനുമാണ് സ്പൈസ് ജെറ്റിൽ നിന്നുള്ള ഹാരിഷ് മൊയ്ദീൻ കുട്ടിയാണ് സിഇഒ എയർ കേരളയ്ക്ക് കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ചിരുന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷനിൽ (ഡിജിസിഎ) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (വിമാന സർവീസ് നടത്താനുള്ള അനുമതി) കൂടി ലഭിക്കുന്നതോടെ എയർ കേരളയ്ക്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാം.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.