20/12/2024
കോഴിക്കോട് . വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്‌ഥയിൽ ഹൃദയസ്‌തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു വിദഗ്‌ധ ഡോക്‌ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ കൂന്നൂരിലെ മലമുകളിലായിരുന്നു ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും യാത്രചെയ്‌തിരുന്ന ഹെലികോപ്റ്റർ തകർന്നുവീണത്. ജനറൽ ബിപിൻ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ ലഫ് കേണൽ ഹർജീന്ദർ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറൻ്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്, ജൂനിയർ വാറൻ്റ് ഓഫീസർ ദാസ്, പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരാണ് മരിച്ചത്.
വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറായിരുന്നു അപകടത്തിൽപെട്ടത്. കൂനൂർ കട്ടേരിക്ക് സമീപം ഹെലിക്കോപ്ടർ തകർന്നുവീഴുകയായിരുന്നു കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽ നിന്ന് വെല്ലിങ്‌ടൺ കൻ്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയായായിരുന്നു അപകടം