21/12/2024 1.57pm
വലിയ ഉയര്‍ച്ചകളും കനത്ത തകര്‍ച്ചയും വിപണിയില്‍ പ്രകടമായ വര്‍ഷമാണ് പിന്നിടുന്നത്. അതിനിടെ നിക്ഷേപകരെ ഞെട്ടിച്ച നേട്ടങ്ങള്‍ക്കും വിപണി സാക്ഷിയായി. വിപണിയിലെ മായക്കാഴ്ചകളില്‍ ആകൃഷ്ടരായി നിക്ഷേപത്തിനെത്തിയവരും ക്ഷമയോടെ കാത്തിരുന്ന് മികച്ച നേട്ടമുണ്ടാക്കിയവരും ഏറെയുണ്ട്.ജൂണിലെ താഴ്ന്ന നിരക്കായ 3.53 രൂപയില്‍നിന്ന് 1,87,800 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന ഓഹരിയും നിക്ഷേപകരെ ആശ്ചര്യപ്പെടുത്തി