23/12/2024 12:18
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പി.എം.ഉഷ് (പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ) പദ്ധതിയിൽ നൂറുകോടി രൂപയുടെ കേന്ദ്ര സഹായധനം ലഭിച്ചതിനു പുറമേ, ദിന്നശേഷിസൗഹ്യാ നടപടികളിൽ യൂ.ജി.സി.യുടെ അംഗീകാരവും നേടി കേരള സർവകലാശാല ഭിന്നശേഷി സൗഹ്യദത്തിനായി സർവകലാശാല സ്വീകരിച്ച നടപടികളിൽ യു.ജി.സി. പ്രതിനിധിസംഘം സംതൃപ്‌തി രേഖപ്പെടുത്തി.
പി.എം. ഉഷയിൽ നൂറുകോടി രൂപ ലഭിച്ചതോടെ അന്താരാഷ്ട്ര മാതൃകയിൽ വിദേശ-സ്വദേശ വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന റസ്‌ഡെൻഷ്യൽ കാംപസാ'യി മാറാനുള്ള ഒരുക്കത്തിലാണ് സർവകലാശാല ക്ലാസ്മുറികളും ലൈബ്രറി. ലാബ് സൗകര്യങ്ങളുമൊക്കെ ആധുനികീകരിക്കുന്നതിന് പുറമേ, 25 പഠനവകുപ്പുകളിലും അത്യാധുനിക സാമഗ്രികൾ ഉറപ്പാക്കും ഗവേഷണം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ഏറ്റെടുക്കും.