23/12/2024 12:21
കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി. ഗഗാറിൻ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത് എത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു കെ. റഫീഖ്,
ഗഗാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിരുന്നു. എന്നാൽ സമ്മേളനകാലയളവിലേക്ക് വന്നപ്പോൾ ആ സാധ്യത അടയുകയും ഗഗാറിൻ തന്നെ തുടർന്നേക്കാമെന്നും സൂചനയുണ്ടായിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജില്ലയിൽ പാർട്ടിയുടെ അമരത്തേക്ക് റഫീഖ് എത്തുന്നതോടെ വൻ മാറ്റമാണ് സിപിഎം നേതൃനിരയിൽ സംഭവിച്ചത്