23/12/2024 12:32
റായ്‌പൂർ: വിവാഹിതരായ സ്ത്രീകൾക്കായുള്ള ഛത്തീസ്‌ഗഡ് സർക്കാരിന്റെ പദ്ധതിയിലൂടെ അനർഹമായി പണം കൈക്കലാക്കി യുവാവ് വിമേന്ദ്ര ജോഷി എന്ന യുവാവാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഇയാൾ ബോളിവുഡ് താരം സണ്ണി ലിയോണിൻ്റെ പേരിൽ അക്കൗണ്ടെടുത്താണ് പണം കൈക്കലാക്കിയത്. പ്രതിമാസം അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ആയിരം രൂപയോളമാണ് ഇയാൾ തട്ടിയെടുത്തത്.
ബി.ജെ.പി സർക്കാരിൻ്റെ മഹ്‌താരി വനൻ യോജന എന്ന പദ്ധതി പ്രകാരമാണ് വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കുന്നത്. സണ്ണി ലിയോണിന്റെ പേരിലെടുത്ത ഒരു അക്കൗണ്ടിൽ ഈ പദ്ധതി വഴി പണം ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.