24/12/2024
ജിഎസ്ടി കൗൺസിലിൻ്റെ ശുപാർശ പ്രകാരം നികുതി ഉയർന്നതിനാൽ സെക്കൻഡ് ഹാൻഡ് കാറുകൾക്ക മാത്രമല്ല വീടുകൾക്കും വില ഉയരും. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയിലൂടെ കിട്ടുന്ന ലാഭത്തിന് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് നികുതി ഉയർത്തിയത്. നേരത്തെ പായ്ക്ക് ചെയ്തതതും ലേബൽ ചെയ്‌തതുമായ റെഡി-ടു-ഈറ്റ് സ്നാക്സുകൾക്കും 12 ശതമാനം അധിക നികുതി ഇനി ബാധകമാകും. കാരമലൈസ്സ് പോപ്കോണിന് 18 ശതമാനം ജിഎസ്ടി ഈടാക്കും