26/12/2024
ന്യൂഡൽഹി • രാജ്യത്ത് ഇലക്ട്രിക് ആംബുലൻസുകൾ ഉടനെത്തും. വാഹന നിർമാണത്തിനായി നാലോളം കമ്പനികളാണ് കേന്ദ്ര അനുമതി തേടിയിരിക്കുന്നത് പിഎം ഇ-ഡ്രൈവി പദ്ധതിയിലുൾപ്പെടുത്തി സബ്‌സിഡിയോടുകൂടെയുള്ള ഇ- ആംബുലൻസ് നിർമാണത്തിനുള്ള മാർഗരേഖ കേന്ദ്രം അടുത്ത ദിവസം പുറത്തിറക്കുമെന്നാണ് സൂചന ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പിഎം-ഇ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ഇ-ആംബുലൻസുകൾക്ക് 500 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത് ആദ്യമായാണ് ആംബുലൻസുകൾ ഇലക്ട്രിക് വാഹന പ്രോത്സാഹന പദ്ധതിയുടെ ഭാഗമാകുന്നത്