27/12/2024
അങ്കമാലി: അങ്കമാലിയിൽ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലറിൻ്റെ ഡ്രൈവർ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. കാറ്ററിങ്ങ് സർവീസ് തൊഴിലാളികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. പരിക്കേറ്റ 19 പേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അങ്കമാലി എം.സി റോഡിൽ വച്ച് അപകടമുണ്ടായത്. റാന്നിയിൽ കാറ്ററിങ്ങ് പരിപാടി കഴിഞ്ഞ് പാലക്കാട്ടേക്ക് പോവുകയായിരുന്നു ട്രാവലർ പെരുമ്പാവൂർ ഭാഗത്തേക്ക് പോയ തടി ലോറിയുമായി എതിർ ദിശയിൽ വന്ന ട്രാവലർ ഇടിക്കുകയായിരുന്നു