27/12/2024
ചെന്നൈ . അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചു രാവിലെ 10ന് വീട്ടുമുറ്റത്ത് ശരീരത്തിൽ 6 തവണ സ്വയം ചാട്ടവാർ കൊണ്ട് അടിക്കുമെന്നും 48 ദിവസം വ്രതമെടുക്കുമെന്നും പറഞ്ഞു.
പെൺകുട്ടിയുടെ പേരും വിവരങ്ങളും അടക്കമുള്ള എഫ്ഐആർ പുറത്തുവിട്ടതിനെ അണ്ണാമലൈ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പെൺകുട്ടിയുടെ സ്വകാര്യത ലംഘിച്ചതായും അവരെ മോശമായി ചിത്രീകരിക്കുന്നതാണ് എഫ്ഐആറെന്നും ആരോപിച്ചു. വിവാദമായതോടെ ഓൺലൈനിൽനിന്ന് എഫ്ഐആർ പൊലീസ് നീക്കി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അണ്ണാമലൈ അറിയിച്ചു.
ഡിഎംകെ നേതാക്കൾക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കേസിൽ അറസ്‌റ്റിലായ പ്രതി ജ്‌ഞാനശേഖർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് അണ്ണാമലെ എക്സിൽ കുറിച്ചു. 'ഷെയിം ഓൺ യൂ സ്‌റ്റാലിൻ എന്ന ഹാഷ്ടാഗോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിൻ്റെ സെയ്‌ദായി ഈസ്‌റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്‌ഞാനശേഖറെന്നും അണ്ണാമലൈ ആരോപിച്ചു. പതിനഞ്ചോളം ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ട ഒരാളെ ഇത്രയും ദിവസമായി ഒരു നടപടിയും എടുക്കാതെ വിട്ടതു കൊണ്ടാണ്, നിരപരാധിയായ വിദ്യാർഥിനിക്ക് ഈ ക്രൂരത നേരിടേണ്ടി വന്നതെന്നും അണ്ണാമലെ ആരോപിച്ചിരുന്നു.