28/12/2024
സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞു; രാജ്യാന്തര വ്യാപാരത്തിലും ഇടിവ്സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Kerala Gold Price) കുറവ്. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 57,080 രൂപയും, ഗ്രാമിന് 7,135 രൂപയുമാണ് വില. രാജ്യാന്തര തലത്തിൽ നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 12.45 ഡോളർ (0.47%) താഴ്ന്ന് 2,622.18 ഡോളർ എന്നതാണ് നിലവാരം. കേരളത്തിലെ വെള്ളി വിലയിലും (Kerala Silver Price) ഇന്ന് താഴ്ച്ചയുണ്ട്.
ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത് ഡിസംബർ 20ാം തിയ്യതിയാണ്. അന്ന് പവന് 56,320 രൂപയും, ഗ്രാമിന് 7,040 രൂപയുമായിരുന്നു വില. ഡിസംബറിലെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണം കയറിയത് 11, 12 തിയ്യതികളിലാണ്. പവന് 58,280 രൂപയും, ഗ്രാമിന് 7,285 രൂപയുമായിരുന്നു ഈ ദിവസങ്ങളിലെ നിരക്ക്.