• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
2024ൽ സെബി നിരോധിച്ചത് 15,000 വെബ്സൈറ്റുകൾ

31/12/2024



ന്യൂഡൽഹി: നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2024ൽ 15,000ത്തിലധികം വെബ് സൈറ്റുകൾ നിരോധിക്കാൻ ഉത്തരവിട്ടു. കൂടാതെ സോഷ്യൽ മീഡിയയിൽ തെറ്റായ നിക്ഷേപ ഉപദേശം നൽകി നിക്ഷേപകരെ കബളിപ്പിച്ചതിന് കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. നിക്ഷേപകർക്ക് വ്യാജ വിവരങ്ങൾ നൽകിയതിന് രവിന്ദ്ര ബാലു ഭാരതി, നസിറുദ്ദീൻ അൻസാരി എന്നിവരുൾപ്പെടെ നിരവധി വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.'ബാപ്പ് ഓഫ് ചാർട്ട്' എന്ന അപരനാമത്തിൽ എക്‌സിൽ നസിറുദ്ദീൻ അൻസാരി സ്റ്റോക്ക് ട്രേഡുകൾ ശിപാർശ ചെയ്യുകയായിരുന്നു. തൻ്റെ നിക്ഷേപ ഉപദേശം ഉപയോഗിച്ച് സമ്പാദ്യം നഷ്ഠപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകാനും സെബി അൻസാരിയോട് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, അൻസാരിക്ക് 20 ലക്ഷം രൂപയും തബ്രസ് അബ്ദുല്ല, വാനി എന്നിവർക്കും കൂട്ടാളികൾക്കും രണ്ടു ലക്ഷം രൂപ വീതവും പിഴ ചുമത്തി നിക്ഷേപ ഉപദേശകരായ ശുഭാംഗി രവിന്ദ്ര ഭാരതി, രാഹുൽ അനന്ത് ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവരെ ഓഹരി വിപണിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. നിയമവിരുദ്ധമായ സമ്പ്രദായം നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും വിപണിയിൽ ഓഹരി വില കുതിച്ചുയരാൻ കാരണമാവുകയും ചെയ്‌തതായി സെബി അറിയിച്ചു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.