3/1/2025
ദോഹ: ഖത്തറിൻ്റെ ആസൂത്രിത നഗരമായ മുശൈരിബ് ഡൗൺടൗൺ സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രമാ യി മാറുന്നു. ബഹുനില കെട്ടിടങ്ങളും അതിന് താഴ്ഭാഗത്തായുള്ള വിശാലമായ പാർക്കിങ്, വലിയ ജനസാ ന്ദ്രതയിലും തിരക്ക് അനുഭവപ്പെടാത്ത നിരത്തുകൾ, കാൽനടക്കാർക്കുള്ള നടപ്പാതകൾ, മെട്രോയും ട്രാമു മുൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാമായി ദോഹയിലെ പ്രധാന കേന്ദ്രമായ ഡൗൺടൗണിൽ കഴിഞ്ഞ വർഷം ഒന്നരക്കോടിയിലേറെ സന്ദർകരെത്തിയെന്ന് കണക്കുകൾ.പുതുവർഷത്തോടനുബന്ധിച്ച് മുശൈരിബ് പ്രോപ്പർട്ടിസാണ് കഴിഞ്ഞ വർഷത്തെ സന്ദർശക വിവരങ്ങൾ പങ്കുവെച്ചത്. 2023ൽ 90 ലക്ഷം പേരായിരുന്നു എത്തിയതെങ്കിൽ ഇത്തവണ 66 ശതമാനം വർധിച്ചാണ് ഒ അരക്കോടിയിലെത്തിയത്.
നഗരത്തിലെ ട്രാമിൻ്റെ ജനപ്രീതിയും വർധിച്ചതായും മുശൈരിബ് പ്രോപ്പർട്ടീസ് വാർത്താ കുറിപ്പിൽ പറ തു. 2024ൽ 10 ദശലക്ഷം പേർ ട്രാം ഉപയോഗിച്ചു. സാംസ്‌കാരിക ആഘോഷങ്ങളുടെയും ലോകോത്ത ര പ്രദർശനങ്ങളുടെയും കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആനന്ദിപ്പിക്കുന്ന വിനോദങ്ങളുടെ യും കേന്ദ്രമായി മാറിയതോടെ ഡൗൺടൗൺ തദ്ദേശീയർക്കും സന്ദർശകർക്കും പ്രിയപ്പെട്ട ഇടമായി മാറി.