3/1/2025
മനാമ: ബുസൈതീനിലെ ഒരു വീടിന് തീപിടിച്ചു. വ്യാഴാഴ്‌ചയാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീയണക്കുകയും മൂന്നുപേരെ രക്ഷപ്പെടുത്തുകയുംചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അ റിയിച്ചു.
പൊള്ളലേറ്റ ഒരാൾക്ക് ദേശീയ ആംബുലൻസ് സംഭവസ്ഥലത്തുവെച്ച് പ്രഥമ ശുശ്രൂഷ നൽകി. തീപിടിത്ത ത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്