3/1/2025
സിഡ്‌നി: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 185 റൺസിന് പുറത്തായി. 2000ത്തിന് ശേഷം സിഡ്‌നിയിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ ഇന്നിഗ്‌സിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടൽ ആണിത്. 2010ൽ നടന്ന മത്സരത്തിൽ പാകിസ്‌താനെതിരെ ഓസിട്രേലിയ 125 റൺസിന് പുറത്തായതാണ് സിഡ്‌നിയിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ. 2000ത്തിൽ നടന്ന 150 റൺസാണ് ഇവിടത്തെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടൽ
ഓസ്ട്രേലിയൻ ബൗളിങ്ങിൽ സ്കോട്ട് ബോളണ്ട് നാല് വിക്കറ്റുകളും മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകളും നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നഥാൻ ലിയോൺ ഒരു വിക്കറ്റും നേടി തിളങ്ങി.
ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ടോപ് സ്കോറർ റിഷബ് പന്താണ്, 98 പന്തിൽ 40 റൺസാണ് പന്ത് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിൻ്റെ ഇന്നിഗ്സ്. രവീന്ദ്ര ജഡേജ 95 പന്തിൽ 26 റൺസും ജസ്പ്രീത് ബുംറ 17 പന്തിൽ 22 റൺസും നേടി.