• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പരുക്കേറ്റ സൂപ്പർതാരം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു ബാഴ്‌സ ഇനിമുതൽ ഡബിൾ സ്‌ട്രോങ്ങ്

3/1/2025



സ്പെയ്ൻ: പരുക്കേറ്റ ബാഴ്‌സലോണയുടെ സ്‌പാനിഷ് യുവതാരം ലാമിനെ യമാൽ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ജനുവരി എട്ടിന് അത്ലറ്റിക് ബിൽബാവോക്കെതിരെ നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ യമാൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണങ്കാലിന് പരിക്കേറ്റ യമാൽ ഒരു മാസത്തോളം പുറത്തായിരുന്നു. ഇതിനിടയിൽ നടന്ന മൂന്ന് മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. യമാൽ ക്യൂറ്റാറ്റ് എസ്പോർട്ടീവയിൽ നടന്ന പരിശോധനയിൽ യമാലിന് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചത്. പരുക്കുകൾക്കിടയിലും ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് യമാൽ ബാഴ്‌സക്ക് വേണ്ടി നടത്തിയത്. സ്പാനിഷ് വമ്പന്മാർക്കായി 21 മത്സരങ്ങളിലാണ് താരം കളത്തിൽ ഇറങ്ങിയത്. ഇതിൽ ആറ് ഗോളുകളും 12 അസിസ്റ്റുകളുമാണ് യമാൽ നേടിയത്. നിലവിൽ ലാ ലീഗയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 19 മത്സരങ്ങളിൽ നിന്നും 12 ജയവും രണ്ട് സമനിലയും അഞ്ചു സമനിലയും അടക്കം 38 പോയിൻ്റാണ് ബാഴ്സക്കുള്ളത്. 40 പോയിന്റുമായി റയൽ മാഡ്രിഡും 41 പോയിൻ്റുമായി അത്ലറ്റികോ മാഡ്രിഡുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.