4/1/2025
ബെയ്ജിങ്: കോവീഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത്. കോവീഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കുട്ടികളും വയോധികരുമാണ് രോഗം പിടിപെട്ടവരില്‍ ഭൂരിഭാഗവും. കൊവിഡ് സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ലോകത്തെ ആശങ്കപ്പെടുത്തി പുതിയ വൈറസ് വ്യാപനം
ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പകർച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതിൽ വ്യക്തത നേടാൻ കഴിയാത്തതും ആരോഗ്യപ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളിൽ ന്യുമോണിയ വർധിക്കുന്നതും ആശങ്ക പരത്തുന്നു.