4/1/2025
തിരുവനന്തപുരം: വയർലെസ് ഫ്രീക്വൻസി ദുരുപയോഗം ചെയ്‌ത വനംവകുപ്പ് ജീവനക്കാരനെ സ്ഥലംമാറ്റാൻ മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു. ചാലക്കുടി വനം ഡിവിഷന് കീഴിലെ ചായ്പ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസർക്കെതിരെയാണ് നടപടി.
വനം വകുപ്പിൻ്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വൻസി ദുരുപയോഗം ചെയ്ത‌് സ്വകാര്യ വയർലെസ് സെറ്റ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്നാണ് വനം വിജിലൻസ് വിഭാഗം അന്വേഷിച്ച് കണ്ടെത്തിയത്.
അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ജീവനക്കാരനെ പ്രസ്തുത ഓഫിസിൽ നിന്നും സ്ഥലംമാറ്റി തുടർ ശിക്ഷണ നടപടി സ്വീകരിക്കാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്