06/010/2025
റിയാദ്: താനും കുടുംബവും സൗദി അറേബ്യയിൽ സന്തുഷ്‌ടരാണെന്ന് തുറന്നുപറഞ്ഞ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സിസൺ അവസാനത്തോടെ അൽ നസ്ർ ക്ലബ്ബുമായുള്ള കരാർ തിരുന്ന പോർച്ചുഗീസ് താരം ക്ലബ്ബുമായുള്ള തൻ്റെ ഭാവിയെക്കുറിച്ച് സൗദി റോഷൻ ലീഗ് വെബ്സൈറ്റിനോട് സംസാരിക്കവെയാണ് സൗദിയിലെ ജീവിതത്തെ കുറിച്ച് വാചാലനായത്.
ഈ മനോഹരമായ രാജ്യത്ത് ഞങ്ങൾ ഒരു പുതിയ ജീവിതം ആരംഭിച്ചു. ഞാൻ എല്ലാ ഊർജ്ജവും ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഒപ്പം അൽ നസ്റുമായുള്ള കരാറിനെ ഞാൻ മാനിക്കുന്നു. അൽ നസ്റിന് കൂടുതൽ കിരീടങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു റൊണാൾഡോ പറഞ്ഞു. അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നി ക്ലബ്ബുകളുമായുള്ള മത്സരം ബുദ്ധിമുട്ടാണ്. പക്ഷേ കിരിടങ്ങൾ നേടുന്നതിന് ഞങ്ങൾ പരമാവധി ശ്രമിക്കും. ഫുട്ബാളിൽ സന്തോഷകരമായ നിമിഷങ്ങളുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ലബ്ബിനെ ബഹുമാനിക്കുക, അതുമായുള്ള കരാറിനെ ബഹുമാനിക്കുക, പക്കലുള്ളതെല്ലാം നൽകുക എന്നതാണ്. അൽനസ്റിനൊപ്പം എ.എഫ്.സി ചാമ്പ്യൻസ് ലീഗും സൗദി ലീഗും നേടാൻ ഞാൻ സ്വപ്നം കാണുന്നു. അൽ നസ്‌റിനെ ചാമ്പ്യൻഷിപ്പുകൾ നേടാൻ സഹായിക്കാൻ ഞാൻ തുടർന്നും ശ്രമിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.