• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ജാമിഅ നൂരിയ്യ, ദാറുല്‍ ഹുദ: ജിദ്ദയിൽ സംയുക്ത ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു

06/010/2025



ജിദ്ദ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ അറുപതാം വാർഷിക സനദ്ദാന മഹാസമ്മേളനവും നാലു പതിറ്റാണ്ട് പിന്നിടുന്ന ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ റൂബി ജൂബിലിയും സനദ് ദാന മാഹാ സമ്മേളനവും പ്രമാണിച്ചു ജിദ്ദയിൽ ഐക്യ ദാർഢ്യസമ്മേളനം സംഘടിപ്പിച്ചു. ജാമിഅ നൂരിയ്യ അലൂംനി കൂട്ടായ്‌മ ഓസ്ഫോജനയുടെയും ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി, ദാറുൽ ഹുദ അലുംനി ഹാദിയ ജിദ്ദയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം, പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന മഹാസമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഇരു സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ അടുത്തറിയാനും അനുഭവിക്കാനുമുള്ള അവസരമായി. സമസ്ത‌ ഇസ്ലാമിക് സെൻ്റർ (SIC) ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്.ഐ.സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്‌തു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രതാപമുയർത്തുന്ന ഈ രണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങളും സുന്നി സമൂഹത്തിന്റെ അഭിമാനമാണെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ജാമിഅയുടെയും ദാറുൽ ഹുദായുടെയും പ്രവർത്തന മണ്ഡലങ്ങളിൽ നമ്മുടെ സഹകരണത്തിൻ്റെ ആവശ്യകതയെ അദ്ദേഹം ചൂണ്ടിക്കാട്ടി 'ഉമ്മുൽ മദാരിസീൻ എന്ന ദീപസ്‌തംഭം' എന്ന വിഷയത്തിൽ മൊയ്‌തീൻകുട്ടി ഫൈസി പന്തല്ലൂർ, വിഷയാവതരണം നടത്തി. ജാമിഅ എന്ന ആശയത്തിൻ്റെ ഉദ്ഭവത്തെകുറിച്ചും പ്രാരംഭ ചരിത്രത്തെക്കുറിച്ചും വിശദമായി സംസാരിച്ച അദ്ദേഹം ഈ മഹൽ സ്ഥാപനം സമൂഹത്തിനും സമുദായത്തിനും നൽകുന്ന സേവനങ്ങളെ വിശദീകരിച്ചു ഫൈസിമാരുടെ വിദ്യാഭ്യാസ പ്രബോധന പ്രവർത്തനങ്ങളെ അദ്ദേഹം ആദരപൂർവ്വം അനുസ്മരിച്ചു

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.