06/010/2025
റിയാദ്: നിയമവിരുദ്ധ പരസ്യ ഉള്ളടക്കങ്ങൾ ആവർത്തിച്ച് പ്രസിദ്ധീകരിച്ച സ്നാപ് ചാറ്റ് സെലിബ്രിറ്റിക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് പിഴ ചുമത്തിയിരിക്കുന്നത്, കൂടാതെ ഇയാളുടെ മീഡിയ ലൈസൻസ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
റിയൽ എസ്റ്റേറ്റ്, സാമൂഹിക പരിപാടികളിലും ചടങ്ങുകളിലും പങ്കെടുത്താണ് ഇയാൾ നിയമ വിരുദ്ധ പരസ്യ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചത്. വ്യാജ വിവരങ്ങൾ അടങ്ങിയ പരസ്യ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കരുത് എന്ന് ആവശ്യപ്പെടുന്ന ഓഡിയോ വിഷ്വൽ മീഡിയ നിയമത്തിലെ പത്താം വകുപ്പും സഭ്യതക്ക് നിരക്കാത്ത ഭാഷകൾ ഉപയോഗിക്കുന്ന പരസ്യ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന ഓഡിയോവിഷ്വൽ മീഡിയ നിയമത്തിലെ പതിമൂന്നാം വകുപ്പും ലംഘിച്ചതിനാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഇയാളുടെ മീഡിയ ലൈസൻസ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തുവെന്നും ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ വ്യക്തമാക്കി