06/010/2025
ദുബൈയിൽ വഴക്കിനിടെ ഭാര്യയെ ആക്രമിച്ച കേസിൽ ഒരാൾക്ക് മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. ആക്രമണത്തിൽ ഭാര്യയുടെ കൈക്ക് പൊട്ടലും മൂന്ന് ശതമാനം സ്ഥിരമായ വൈകല്യവുമുണ്ടായി.
2023 ജൂലൈ 1 ന്, ഏഷ്യൻ പൗരത്വമുള്ള ദമ്പതികൾ ഷെയ്ഖ് സായിദ് റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ കാറിനുള്ളിൽ വച്ചായിരുന്നു തർക്കമുണ്ടായത്. കാറിനുള്ളിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ഇടതുകൈ പിടിച്ച് വളച്ചൊടിക്കുകയും ബലമായി പുറകിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് കോടതി രേഖകളിൽ വ്യക്തമാക്കുന്നത്.
ആക്രമണത്തിന് ശേഷം യുവതി റാഷിദ് ആശുപ്രതിയിൽ ചികിത്സ തേടി. ഓപ്പറേഷന് വിധേയമായി പിന്നീട് വൈകല്യമുണ്ടായ യുവതി 2023 ജൂലൈ 5 ന് ബർ ദുബൈ പൊലിസിൽ പരാതി നൽകുകയായിരുന്നു.