06/010/2025
കൊച്ചി/ഖത്തർ: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി സൂരജിനെതിരെയാണ് നെടുമ്പാശേരി പൊലിസ് കേസെടുത്തത്. മദ്യപിച്ച സൂരജ് വിമാനത്തിൽ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. വിമാന ജീവനക്കാരുടെ പരാതിയിലാണ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ കേസെടുത്തത്.