06/010/2025
ദോഹ: ചൈനയും ഖത്തറും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ രീതിയിലേക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ വളര്‍ന്നതായി ഖത്തറിലെ ചൈനീസ് അംബാസഡര്‍ കാവോ സിയാവോലിന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം ഈ കാലഘട്ടത്തില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉഭയകക്ഷി വ്യാപാരം 2014ല്‍ 10.6 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2023ല്‍ 24.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. 2020 മുതല്‍ ചൈന ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും നാല് വര്‍ഷമായി ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈന - ഖത്തര്‍ ബന്ധം ഇപ്പോള്‍ 'ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണെന്നും ലോകത്തിലെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് മികച്ച മാതൃകയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.