07/01/2025
മനാമ: ബഹ്റൈൻ ടീമിന്റെ ഗൾഫ് കപ്പ് വിജയം മധുരം നൽകി ആഘോഷിച്ച് ബഹ്റൈൻ റോയൽ വാരിയേഴ്സ് ടീം. ഗുദൈബിയ പരിസരത്തുവെച്ച് വാഹനയാത്രികർക്കും വഴിയാത്രക്കാർക്കും കടകളിലും മധുരം നൽകി ബഹ്റൈൻ ഫുട്ബാൾ ടീമിന്റെ ഗൾഫ് കപ്പ് വിജയം ആഘോഷിച്ചു. ബഹ്റൈൻ റോയൽ വാരിയേഴ്സ് ടീമിന്റെ സംഘാടകരും ടീം മെംബർമാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.