• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
മലയാളം മിഷൻ പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

04/01/2025



ദുബൈ: പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം മിഷൻ നൽകിവരുന്ന പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഈ വർഷം മികച്ച ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം നൽകുന്നത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസി എഴുത്തുകാരുടെ സർഗ്ഗാത്മക കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. 2021 ജനുവരി 1 നും 2024 ഡിസംബർ 31 നുമിടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള ചെറുകഥാസമാഹാരമാണ് പുരസ്‌കാര നിർണ്ണയത്തിന് അയയ്ക്കേണ്ടത്. മലയാള ഭാഷയിൽ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരത്തിന്റെ അച്ചടിച്ച 4 കോപ്പികൾ പുരസ്‌കാര നിർണ്ണയത്തിനായി സമർപ്പിക്കണം. വിവർത്തനങ്ങൾ പാടില്ല. അതാത് സംസ്ഥാനത്തെ/രാജ്യത്തെ മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറിയുടെ സാക്ഷ്യപത്രത്തോടൊപ്പമാണ് പുരസ്‌കാരത്തിന് അപേക്ഷിക്കേണ്ടത്. മലയാളം മിഷന്റെ ചാപ്റ്ററുകൾ ഇല്ലാത്ത സംസ്ഥാനം/രാജ്യത്തു നിന്നുള്ള എൻട്രികൾ മിഷനിലേക്ക് നേരിട്ട് അയയ്ക്കാം. അപേക്ഷയോടൊപ്പം താമസിക്കുന്ന രാജ്യം/സംസ്ഥാനത്തുനിന്നുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് കോപ്പി, പ്രവാസിയാണെന്ന സത്യവാങ്മൂലം എന്നിവ സമർപ്പിക്കണം. എൻട്രികൾ അയയ്ക്കേണ്ട വിലാസം Malayalam Mission TC No. 25/801(15), 7th Floor, Artech Meenakshi Plaza, Thycaud, Thiruvananthapuram695 014 Ph: 8891634142 എൻട്രികൾ അയയ്ക്കേണ്ട അവസാന തീയതി: 2025 ജനുവരി 15 സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ: ആഷാ മേരി ജോൺ (7293575138)

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.