08/01/2025
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് വലിയ തോതില്‍ തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈറ്റ് ഭരണകൂടം. പ്രവാസികളുടെ വിസ ഇടപാടുകളുമായി ബന്ധപ്പെട്ട ഫീസുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം അധികൃതരുടെ സജീവ പരിഗണനയിലാണ്. പുതിയ റെസിഡന്‍സി, വിസിറ്റ് വിസകള്‍ എടുക്കുന്നതിനും അവ പുതുക്കുന്നതിനും ഉള്‍പ്പെടെ നിലവില്‍ ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കുവൈറ്റ് ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫാസം ആണ് ഇക്കാര്യം അറിയിച്ചത്. സ്‌കൈ ന്യൂസ് അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.