08/01/2025
ചണ്ഡീഗഡ്: മിനിമം താങ്ങുവിലയും കടം എഴുതിത്തള്ളലും ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾക്കായി കഴിഞ്ഞ 43 ദിവസമായി മരണം വരെ നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ സുപ്രീം കോടതി നിയോഗിച്ച സമിതി സന്ദർശിച്ചു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്‍റെ നില വീണ്ടും വഷളായി.
സുപ്രീം കോടതി നിയോഗിച്ച വിരമിച്ച ജസ്റ്റിസ് നവാബ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഉന്നത അധികാര സമിതിയും ഖനൗരി അതിർത്തിയിൽ ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഴുപത് വയസ്സ് പിന്നിട്ട കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ കേന്ദ്ര നയങ്ങൾക്കെതിരെ സ്വന്തം ജീവൻ പണയംവെച്ച് നടത്തുന്ന നിരാഹാര സമരം ഉന്നതർ കാണാതെ പോകരുത്.