08/01/2025
ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതിനു പിന്നാലെ ജസ്പ്രീത് ബുംറക്ക് ജനുവരി 22ന് തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായേക്കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ പരുക്കേറ്റ താരം ചാമ്പ്യന്‍സ് ട്രോഫിക്കുണ്ടാകുമോ എന്ന കാര്യവും സംശയത്തിലാണ്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയം രുചിച്ചെങ്കിലും ബുംറയായായിരുന്നു പരമ്പരയിലെ താരം. അഞ്ചു ടെസ്റ്റുകളിലായി 13.06 ശരാശരിയില്‍ 32 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്വം മറന്നപ്പോള്‍ ഇന്ത്യക്ക് പരാജയം നുണയേണ്ടി വരികയായിരുന്നു. 3-1നാണ് ഇന്ത്യ പരമ്പര കൈവിട്ടത്. സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ കടുത്ത പുറം വേദനയെ തുടര്‍ന്ന് ബുംറക്ക് പന്തെറിയാനായിരുന്നില്ല. താരത്തിന്റെ അഭാവത്തില്‍ 162 റണ്‍സ് വിജയലക്ഷ്യം ഓസീസ് എളുപ്പത്തില്‍ മറികടക്കുകയായിരുന്നു.