09/01/2025
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ നേതാക്കളെ മാലയിട്ട് സ്വീകരിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അത്തരം സ്വീകരണത്തിന് കുഴപ്പമില്ല. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐ നടത്തിയ തെറ്റായ നീക്കത്തെ ഹൈകോടതി തടറഞ്ഞു. പെരിയ ഇരട്ടക്കൊല പാർട്ടിയുടെ അറിവോടെയല്ല നടന്നത്. ഹൈകോടതി ഉത്തരവിന് ജനങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും പാർട്ടി സെക്രട്ടറി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പ്രതികളെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയും രംഗത്തുവന്നിരുന്നു.