• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഇൻഡ്യ സഖ്യം പിരിച്ചുവിടണം : ഉമർ അബ്ദുല്ല

09/01/2025



ന്യൂഡൽഹി: ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന ആവശ്യവുമായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. പ്രതിപക്ഷം ഒന്നിച്ച് നിൽക്കാത്ത സാഹചര്യത്തിൽ ഇൻഡ്യ സഖ്യം പിരിച്ചുവിടുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എ.എ.പി കോൺഗ്രസും പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണം. ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ്. എന്നാൽ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് ചർച്ചകൾ നടക്കാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇൻഡ്യ സഖ്യത്തിന്റെ മീറ്റിങ്ങുകൾ ഒന്നും നടക്കാത്തത് നിർഭാഗ്യകരമാണ്. ആര് നയിക്കും, എന്താണ് അജണ്ട, സഖ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യങ്ങളിലൊന്നും ചർച്ച നടന്നിട്ടില്ല. സഖ്യത്തിലെ പാർട്ടികൾ ഒരുമിച്ച് നിൽക്കുന്നുണ്ടോയെന്നതിലും വ്യക്തത വന്നിട്ടില്ലായെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ ഭാവി നിർണയിക്കാൻ യോഗം വിളിക്കണം. ഇൻഡ്യ സഖ്യത്തിന്റെ ഭാവി പരിപാടിയിൽ വ്യക്തത വരുത്തുകയും വേണം. ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള സഖ്യമാണോ ഇത്. അങ്ങനെയല്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിലും ഒരുമിച്ച് നിൽക്കണമെന്ന് അബ്ദുല്ല പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവും പറഞ്ഞിരുന്നു. അത് ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം രുപീകരിച്ച സഖ്യമാണെന്നായിരുന്നു തേജസ്വിയുടെ പരാമർശം.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.