09/01/2025
മുംബൈ: ഡോളറിനെതിരെ 17 പൈസകൂടി നഷ്ടപ്പെടുത്തി രൂപ വീണ്ടും എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് 85.91 എന്ന നിലയിലാണ് രൂപ.യു.എസ് ഡോളർ കൂടുതൽ കരുത്താർജിച്ചതും അസംസ്കൃത എണ്ണവില ഉയർന്നതുമാണ് രൂപയെ പിന്നെയും ദുർബലമാക്കിയത്. ബുധനാഴ്ച 85.82 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 85.89 എന്ന നിലയിലേക്ക് കൂപ്പുകുത്തി. നഷ്ടം തുടർന്നതോടെ അവസാനം 85.91ൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ച 85.74ൽ ക്ലോസ് ചെയ്തതിനെക്കാൾ 17 പൈസ നഷ്ടം.