10/01/2025
ന്യൂഡൽഹി:
ജസ്‌റ്റിസ് ശേഖർ യാദവ് വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസിൽ നിന്ന് സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന പുതിയ റിപ്പോർട്ട് തേടി. സർവീസിലുള്ള ജഡ്‌ജിമാരുടെ ഭാഗത്ത് നിന്ന് പദവിക്ക് നിരക്കാത്ത നടപടിയുണ്ടായാൽ ഇൻ ഹൗസ് എൻക്വയറി (ആഭ്യന്തര അന്വേഷണം)നടത്താറുണ്ട്. ജസ്‌റ്റിസ് ശേഖർ യാദവിനെതിരെ ഈ രീതിയിലുള്ള അന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ട് തേടിയത്.