10/01/2025
ദുബായ്
ഐസിസി ബൗളർമാരുടെ പട്ടികയിൽ ജസ്‌പ്രീത് ബുമ്ര ഒന്നാംസ്ഥാനത്ത് തുടർന്നു.908 ആണ് റേറ്റിങ് പോയിന്റ്. പട്ടികയിൽ രവീന്ദ്ര ജഡേജ നേട്ടമുണ്ടാക്കി. ഒമ്പതാംസ്ഥാനത്താണ് നിലവിൽ. സിഡ്‌നി ടെസ്‌റ്റിൽ ഓസീസിന്റെ വിജയശിൽപ്പി സ്‌കോട് ബോളണ്ടും ഒമ്പതാംപടിയിലേക്ക് മുന്നേറി. ഓസീസ് ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസാണ് രണ്ടാമത്.ബാറ്റർമാരിൽ യശസ്വി ജയ്‌സ്വാൾ നാലാമത് തുടർന്നു. ഋഷഭ് പന്ത് മൂന്ന് സ്ഥാനം കയറി ഒമ്പതാമതെത്തി.