10/01/2025
ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (ഡി.ഡബ്ല്യു.ടി.സി.) ഈ വർഷം ആദ്യപകുതിയിൽ 100-ലേറെ വ്യത്യസ്തമായ പരിപാടികൾ. ആരോഗ്യസംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷണം, പാനീയങ്ങൾ, സുരക്ഷ, ടൂറിസം, ധനകാര്യം തുടങ്ങി പ്രധാനമേഖലകളിലായാണ് വൈവിധ്യമാർന്ന പ്രദർശനങ്ങളും സമ്മേളനങ്ങളും നടക്കുക. ആഗോള ബിസിനസ് കേന്ദ്രമെന്നനിലയിൽ ഇത്തരം പരിപാടികൾ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തും.