13/01/2025
സലാല: മലയാളി പ്രവാസി കൂട്ടായ്മയായ മഴവിൽ സലാലയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് എട്ട് ടീമുകൾ പങ്കെടുത്ത വടം വലി സംഘടിപ്പിച്ചു. അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ‘വല്ലാത്തജാതി ബി ടീം’ വിജയികളായി. ഫൈനലിൽ ആഹ സലാല ടീമിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ഇവർ പരാജയപ്പെടുത്തിയത്. എൽ.സി.സി സലാലയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. വനിത വിഭാഗത്തിൽ സലാല വണ്ടർ വുമൺ ഒന്നാം സ്ഥാനക്കാരായി.