13/01/2025
കാലിഫോര്‍ണിയ: ലോസ് ആഞ്ചല്‍സില്‍ തീപിടിത്തം ഇത്രയേറെ രൂക്ഷമാക്കിയത് സാന്റ അന എന്നറിയപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റാണ്. തെക്കന്‍ കാലിഫോര്‍ണിയയിലെ ഉള്‍നാടന്‍ പ്രദേശത്തുനിന്ന് പസഫിക് സമുദ്രത്തിലേക്ക് അതിശക്തമായി വീശുന്ന കാറ്റ് തുടരുന്നിടത്തോളം തീ നിയന്ത്രിക്കാന്‍ കഴിയില്ല. തെക്കന്‍ കാലിഫോര്‍ണിയക്ക് മുകളില്‍ രൂപപ്പെട്ട അതിമര്‍ദ മേഖലയാണ് ഈ വരണ്ട ഉഷ്ണക്കാറ്റിന് കാരണം. ഈ കാറ്റിനെ കടലിലേക്ക് ശക്തമായി ആകര്‍ഷിക്കാന്‍ കാരണം കടലിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദമാണ്. കിഴക്ക്, വടക്കുകിഴക്ക് ദിശയിലാണ് ഈ കാറ്റ് വീശുന്നത്. പലപ്പോഴും മണിക്കൂറില്‍ 100 കി.മി ലധികം ഈ കാറ്റിന് വേഗതയുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയിലാണ് ഈ കാറ്റ് വീശുന്നത്.